പാമോലിന്‍ ഇടപാട്: ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള വിഎസിന്റെ ഹര്‍ജി തള്ളി
ചൊവ്വ, 25 ജൂണ്‍ 2013 (10:50 IST)
PRO
പാമോലിന്‍ ഇടപാട് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വിഎസിനെ കൂടാതെ അല്‍ഫോണ്‍സ് കണ്ണന്താനവും ഹര്‍ജി നല്‍കിയിരുന്നു.
തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് അംഗീകരിച്ചത്. വിജിലന്‍സ് കോടതി നടപടിയില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്നും ഹൈക്കോടതി പറഞ്ഞു. തീരുമാനം തെളിവുകള്‍ ഇല്ലാതെയായിരുന്നുവെന്നായിരുന്നു വിഎസിന്റെ ആക്ഷേപം.
പാമോലിന്‍ ഇറക്കുമതി സമയത്ത് സിവില്‍ സപ്ലൈസ് ഡയറക്ടറായിരുന്നു കണ്ണന്താനം. പാമോലിന്‍ ഇടപാടില്‍ അന്നത്തെ സര്‍ക്കാര്‍ എല്ലാ മാനദണ്ഡവും ലംഘിച്ചുവെന്നാണ് അദ്ദേഹത്തിന്‍റെ വാദം. . കെ കരുണാകരന്‍ മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടി ധനമന്ത്രിയുമായിരുന്ന 1991-92 കാലയളവിലായിരുന്നു പാമോലിന്‍ അഴിമതി വിവാദം ഉയര്‍ന്നുവന്നത്.
മലേഷ്യയില്‍ നിന്ന് കൂടിയ വിലയ്‌ക്ക് പാമൊലിന്‍ ഇറക്കുമതി ചെയ്‌തെന്നാണ് കേസ്. ഇതുവഴി ഖജനാവിന് 2.32 കോടി രൂപയുടെ നഷ്‌ടമുണ്ടായെന്നും വിജിലന്‍സ് കണ്ടെത്തി.