പമ്പയിലെ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണം: ഹൈക്കോടതി

വെള്ളി, 25 നവം‌ബര്‍ 2011 (13:32 IST)
ശബരിമല തീര്‍ത്ഥാടനത്തിന് പമ്പയിലെത്തുന്ന വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്ന് ഹൈക്കോടതി. ടോള്‍ പിരിക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ചാലക്കയം പമ്പ റൂട്ടിലെ മൂന്നു ടോള്‍ ബൂത്തുകളിലെ പിരിവാണ് തടഞ്ഞത്. നിയമാനുസൃതം വിജ്ഞാപനം ഇറക്കാതെയാണ് ടോള്‍ പിരിവ് നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഈ ഉത്തരവ്.

തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക സ്‌ക്വാഡ് രൂപവല്‍ക്കരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

വെബ്ദുനിയ വായിക്കുക