പന്നിപ്പനിക്കുള്ള പ്രതിരോധ വാക്സിന് കടുത്ത ക്ഷാമമെന്ന് റിപ്പോര്‍ട്ട്

വ്യാഴം, 5 മാര്‍ച്ച് 2015 (10:03 IST)
പന്നിപ്പനിക്കുള്ള പ്രതിരോധ വാക്‌സിന് രാജ്യത്ത് കടുത്ത ക്ഷാമമെന്ന് റിപ്പോര്‍ട്ട്. രോഗത്തില്‍ നിന്ന് ഒരു വര്‍ഷത്തേക്കെങ്കിലും പരിരക്ഷ നല്കുമെന്ന് കരുതപ്പെടുന്ന എച്ച് 1 എന്‍ 1 ഇന്‍ഫ്ലുവന്‍സ വാക്സിന്‍ നിലവില്‍ രാജ്യത്ത് എവിടെയും കിട്ടാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
വിദേശരാജ്യങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാരാണ് മരുന്ന് ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍‍, ഉയര്‍ന്ന വിലയും താരതമ്യേന കുറഞ്ഞ ഉപയോഗ കാലാവധിയും കാരണം ഈ വാക്‌സിന്‍ ശുപാര്‍ശ ചെയ്യാറില്ല. മാത്രമല്ല, വൈറസുകളുടെ ഘടനയ്ക്ക് മാറ്റം സംഭവിക്കുന്നതിനാല്‍ ഒരു രോഗകാലത്ത് ഉപയോഗിക്കുന്ന മരുന്ന് അടുത്ത സീസണിലേക്ക് ഫലപ്രദമായെന്നു വരില്ല.
 
രോഗബാധയുള്ള പ്രദേശങ്ങളിലുള്ളവര്‍, രോഗികളുമായി സമ്പര്‍ക്കമുള്ള വീട്ടുകാര്‍, ഡോക്‌ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, വയോധികര്‍, ഗര്‍ഭിണികള്‍ എന്നിങ്ങനെ രോഗം സംക്രമിക്കാന്‍ സാധ്യത കൂടുതലുള്ളവര്‍ക്കായിരുന്നു കഴിഞ്ഞവര്‍ഷങ്ങളില്‍ ആരോഗ്യവകുപ്പ് വാക്‌സിന്‍ നല്‍കിയിരുന്നത്.
 
അതേസമയം, പന്നിപ്പനി ബാധിച്ച് രാജ്യത്ത് ഇതുവരെ ആയിരത്തിലധികം ആളുകള്‍ മരിച്ചത്. 20, 000ഓളം പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക