പണിമുടക്ക്: അധ്യാപകന് നേരെ ആക്രമണം

ചൊവ്വ, 28 ഫെബ്രുവരി 2012 (15:07 IST)
പൊതുപണിമുടക്ക് ദിനത്തില്‍ ജോലിചെയ്തതിന് അധ്യാപകന് നേരെ ആക്രമണം പയ്യന്നൂര്‍ അന്നൂരിലാണ് സമരാനുകൂലികള്‍ അധ്യാപകനെ കൈയേറ്റം ചെയ്തത്. പരുക്കേറ്റ അന്നൂര്‍ യു പി സ്കൂള്‍ അധ്യാപകന്‍ പി സുധീഷിനെ പയ്യന്നൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരള പ്രൈവറ്റ്‌ സ്കൂള്‍ ടീച്ചേഴ്സ്‌ യൂണിയന്‍ ജില്ലാ ജോയിന്റ്‌ സെക്രട്ടറിയാണ്‌ പി സുധീഷ്‌. രാവിലെ സ്കൂളിലെത്തിയപ്പോഴാണ്‌ ഒരു സംഘം ആളുകള്‍ അദ്ദേഹത്തെ കൈയേറ്റം ചെയ്‌തത്‌.

വെബ്ദുനിയ വായിക്കുക