നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌ നീട്ടിവയ്‌ക്കാന്‍ ശ്രമം: എം വിജയകുമാര്‍

വ്യാഴം, 19 ഏപ്രില്‍ 2012 (11:04 IST)
PRO
PRO
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌ നീട്ടിവയ്‌ക്കാന്‍ ഹൈക്കമാന്‍ഡ്‌ പിന്തുണയോടെ കോണ്‍ഗ്രസ്‌ ശ്രമം നടത്തുകയാണെന്ന്‌ സി പി എം നേതാവ്‌ എം വിജയകുമാര്‍. നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ്‌ നടത്താന്‍ കോണ്‍ഗ്രസിന്‌ ശുഭാപ്‌തി വിശ്വാസമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ്‌ നേതാക്കള്‍ അടിയ്‌ക്കടി ഡല്‍ഹിക്കു പോകുന്നത് പാര്‍ട്ടിയിലെയും മുന്നണിയിലെയും ആഭ്യന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രമല്ല, ഹൈക്കമാന്‍ഡ്‌ പിന്തുണയോടെ തെരഞ്ഞെടുപ്പ്‌ നീട്ടിവയ്‌ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനു വേണ്ടിയുമാണെന്നും വിജയകുമാര്‍ പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെയ്യറ്റിന്‍‌കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എം വിജയകുമാര്‍ കഴിഞ്ഞ ദിവസം എന്‍ എസ് എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്‍എസ്എസ് യുഡിഎഫില്‍ നിന്ന് അകന്നെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം അഭിപ്രായപ്പെട്ടു.

വെബ്ദുനിയ വായിക്കുക