നെടുമ്പാശ്ശേരി വിമാനത്താവളം മൂന്നരയോടെ തുറക്കും

ചൊവ്വ, 6 ഓഗസ്റ്റ് 2013 (13:44 IST)
PRO
PRO
കനത്ത മഴയെതുടര്‍ന്ന് അടച്ചിട്ടിരുന്ന നെടുമ്പാശ്ശേരി വിമാനത്താവളം മൂന്നരയോടെ തുറക്കും. വിമാനത്താവളം ഉച്ചയ്ക്ക് ശേഷം 3.20നായിരിക്കും തുറക്കുക മൂന്നരയോടെ സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. റണ്‍വേയിലെ വെള്ളം നീക്കം ചെയ്തുകഴിഞ്ഞു.

എയര്‍പോര്‍ട് ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റിന്റെ നിര്‍ദേശപ്രകാരമാണ് റണ്‍വേ അടച്ചത്. വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ റണ്‍വേയില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതും ടേക്ക് ഓഫ് ചെയ്യുന്നതും അപകടകരമായതാണ് അടച്ചിടാന്‍ കാരണം.

ഇന്നലെ നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ കരിപ്പൂരിലേയ്ക്കും തിരുവനന്തപുരത്തേയ്ക്കും തിരിച്ചുവിട്ടിരുന്നു.

വെബ്ദുനിയ വായിക്കുക