നിയമസഭ നിര്‍ത്തിവച്ചത് വിവാദത്തില്‍; സ്പീക്കര്‍ക്ക് പരാതി നല്‍കി
ചൊവ്വ, 18 ജൂണ്‍ 2013 (11:44 IST)
PRO
PRO
സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പക്ഷപാതപരമായി പെരുമാറുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം. ഭരണപക്ഷത്തെ സഹായിക്കാനാണ് സ്പീക്കര്‍ നിലകൊള്ളുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ചൊവ്വാഴ്ച സഭ അതിവേഗം നിര്‍ത്തിവച്ചത് ചട്ടവിരുദ്ധമാണെന്നു കാണിച്ച് പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്ത് നല്‍കി.
ചോദ്യോത്തര വേളയും ശ്യൂന്യവേളയും റദ്ദാക്കാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ട്ടോയെന്നും പ്രതിപക്ഷം ചോദിച്ചു. ഇത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം ആണെന്നും അവര്‍ പറയുന്നു.
രാവിലെ സഭ ചേര്‍ന്ന് പ്രതിപക്ഷം ബഹളം തുടങ്ങിയപ്പോഴാണ് സ്പീക്കര്‍ ചോദ്യോത്തര വേള റദ്ദാക്കിയത്. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം സഭയ്ക്കു മുന്നില്‍ കുത്തിയിരിപ്പ് നടത്തി.