നിങ്ങള്‍ നിങ്ങളുടെ കാര്യം മാത്രം നോക്കിയാല്‍ മതിയത്രേ! എല്ലാം വളരെ പ്ലാനിങ്ങോടെ ശത്രുക്കള്‍ നടപ്പാക്കുന്നു? - ഇവരുടെ വാക്കുകള്‍ കേള്‍ക്കൂ

ശനി, 5 ഓഗസ്റ്റ് 2017 (13:58 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ താരത്തിനില്ലാത്ത കുറ്റമില്ല. ഒരുപക്ഷേ ദിലീപ് പോലും പ്രതീക്ഷിക്കാത്ത ആരോപണങ്ങള്‍ അദ്ദേഹത്തിന് നേരെ ഉണ്ടായി. നിരവധി പേര്‍ അദ്ദേഹത്തിനെതിരെ ആരോപണവുമായി രംഗത്തെത്തി. ദിലീപിനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള അന്വെഷണമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുള്ളത്.
 
ദിലീപിന്റെ ഉടമസ്ഥതയില്‍ ഉള്ള ചാലക്കുടി ഡി സിനിമാസ് പൂട്ടി. ഇന്നു മുതല്‍ തീയേറ്ററില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല. നഗരസഭയുടെ അനുമതിയില്ലാതെ ഉയര്‍ന്ന ശേഷിയുള്ള വൈദ്യുതി മോട്ടോറുകള്‍ പ്രവര്‍ത്തിച്ചിപ്പിച്ചുവെന്നും ലൈസന്‍സ് കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് ഡി സിനിമാസ് അടച്ചു പൂട്ടിയത്.
 
ഉദ്യോഗസ്ഥരുടെ ഈ നടപടിക്കെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് ജീവനക്കാര്‍. കേരളത്തിലെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം ദിലീപ് ആണോയെന്ന് ഇവര്‍ ചോദിക്കുന്നു. കേരളത്തിലെ ഒട്ടുമിക്ക തിയേറ്ററുകളിലും പ്രവര്‍ത്തിക്കുന്നത് ഉയര്‍ന്ന ശേഷി ഉള്ള വൈദ്യുത മോട്ടോറുകള്‍ തന്നെ ആണ്. അവിടെ ഒന്നും ഇല്ലാത്ത പ്രശ്നം ഡി സിനിമാസില്‍ മാത്രം എന്തുകൊണ്ട് ഉണ്ടായെന്നും ഇവര്‍ ചോദിക്കുന്നു.
 
ദിലീപിനെ തകർക്കുക എന്ന വ്യക്തമായ അജണ്ട ആണ് ഇവിടെ നടപ്പാക്കപ്പെടുന്നത്. ഇത് വരെ ഇല്ലാത്ത പ്രശ്നം ഇപ്പോൾ എങ്ങനെ വന്നു? ആരാണ് ഇവർക്ക് പിന്നിൽ ഉള്ള ശക്തി. ഇന്നലെ അധികൃതർ വന്നു ഒരാഴ്ചത്തെ സമയം അനുവദിക്കുകയും ശേഷം ഇന്ന് 6 മണിക്ക് ശേഷം വന്നു തിയറ്റർ പൂട്ടണം എന്ന് പറയുകയും ഉണ്ടായി. ഇന്നലെ നോട്ടീസ് നൽകിയിരുന്നെങ്കിൽ ഇന്നു കോടതിയിൽ നിന്നു സ്റ്റേ ഓർഡർ വാങ്ങും എന്ന കാര്യത്തില്‍ അധികൃതര്‍ക്ക് വ്യക്തമായി അറിയാമെന്ന് ഇവര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക