നായന്‍മാര്‍ പരീക്ഷ എഴുതേണ്ട; എസ്‌എന്‍ഡിപി പരീക്ഷ തടസ്സപ്പെടുത്തി
ഞായര്‍, 26 ഫെബ്രുവരി 2012 (13:23 IST)
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പരീക്ഷ എസ്എന്‍ഡിപി യൂത്ത് മൂവ്മെന്‍റ് പ്രവര്‍ത്തകര്‍ തടസപ്പെടുത്തി. സംവരണനയം അട്ടിമറിച്ചു പരീക്ഷ നടത്തുന്നുവെന്നാരോപിച്ചാണ് പ്രവര്‍ത്തകര്‍ പരീക്ഷാ ഹാളിലേക്കു തളളിക്കയറിയത്. നായര്‍ സമുദായക്കാര്‍ മാത്രമായി അങ്ങനെ ഇപ്പോള്‍ പരീക്ഷ എഴുതേണ്ടതില്ല എന്ന് ആക്രോശിച്ചുകൊണ്ടാണ് പ്രതിഷേധക്കാര്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഉത്തരകടലാസുകള്‍ പിടിച്ചു വാങ്ങിയത്. പരീക്ഷ ഹാളിലെ ഉദ്യോഗാര്‍ത്ഥികളുടെ ഉത്തരപേപ്പറുകള്‍ വലിച്ച് കീറി കളഞ്ഞ് ഉദ്യോഗാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തി പുറത്തിറക്കുകയായിരുന്നു.
35 വയസിനു മുകളിലുള്ള സംവരണക്കാരെ ദേവസ്വം അധികൃതര്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചിരുന്നില്ലെന്നും എന്നാല്‍ നാല്‍പത് വയസും അതില്‍ കൂടുതലും ഉള്ള ഉയര്‍ന്ന സമുദായക്കാര്‍ പരീക്ഷ എഴുതാന്‍ ഉണ്ടായിരുന്നത് കൊണ്ടുമാണ് യൂത്ത് മൂവ്‌മെന്റ് പ്രതിഷേധിച്ചതെന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു. ഇത് നീതി നിഷേധിക്കപ്പെട്ട യുവാക്കളുടെ സ്വാഭാവിക പ്രതികരണം മാത്രമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പരീക്ഷ തടസപ്പെടുത്തിയതിനെ തുടര്‍ന്നു പ്രതിഷേധക്കാരും ഉദ്യോഗാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടി. പ്രദേശത്തു ഇപ്പോള്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പരീക്ഷ തടസപ്പെട്ടതു മൂലം അവസരങ്ങള്‍ നിഷേധിക്കപ്പെട്ടെന്ന് ആരോപിച്ച് ഉദ്യോഗാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്നു പ്രതിഷേധക്കാരെ മര്‍ദിച്ചു. രണ്ട് എസ്എന്‍ഡിപി പ്രവര്‍ത്തകരെ മുറിയില്‍ പൂട്ടിയിട്ടു. ഇവരെ പൊലീസ് വന്ന് അറസ്റ്റു ചെയ്തു നീക്കി.