ധാര്‍മ്മികത ആരേയും പഠിപ്പിക്കാനാകില്ലെന്ന് ഉമ്മന്‍ചാണ്ടി

ബുധന്‍, 26 ജൂണ്‍ 2013 (16:15 IST)
PRO
PRO
ധാര്‍മ്മികത ആരേയും പഠിപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജോസ് തെറ്റയിലിന്റെ രാജിക്കാര്യം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊതുപ്രവര്‍ത്തകര്‍ ഏതു നിലക്കും മിതത്വം പാലിക്കണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെയും മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചു.

ആര്‍ക്കെതിരെയും എന്തും പറയാമെന്ന അവസ്ഥയിലേക്ക് പ്രതിപക്ഷ നേതാവ് എത്തി. ആത്മവിശ്വാസം നഷ്ടപ്പെടുമ്പോഴാണ് സമനില തെറ്റുന്നത്. സോളാര്‍ തട്ടിപ്പു കേസിലെ ഒരു ആരോപണം പോലും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ പേരില്‍ തയാറാക്കിയത് വ്യാജ കത്താണെന്ന് തെളിഞ്ഞെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

വെബ്ദുനിയ വായിക്കുക