ദിലീപിനെതിരെ നിയമ നടപടിയുള്‍പ്പെടെ സ്വീകരിക്കുന്നമെന്നും അദ്ദേഹം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ ദിലീപ് പീഡിപ്പിച്ചെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് പല്ലിശേരി അഭിമുഖത്തില്‍ പറയുന്നു. നടി തന്നെ പല്ലപ്പോഴായി പറഞ്ഞ കാര്യങ്ങളാണ് ഞാന്‍ എഴുതിയത്.
ദിലീപ് ഒരു സൈലന്റ് പ്രതികാരിയാണ്. ചിരിച്ചുകൊണ്ടാണ് കഴുത്തറുക്കുക. ആയിരം കുറുക്കന്മാരുടെ കൗശലം ഉള്ളയാളാണ് ദിലീപെന്ന് പല്ലിശ്ശേരി പറയുന്നു. ആക്രമിക്കപ്പെട്ട നടിയുമായി കുറേ സ്വത്ത് ഇടപാട് ഉണ്ടായിരുന്നു ഇവര്‍ക്ക്. അത് തെറ്റിയപ്പോഴാണ് ആക്രമണം നടന്നത്. ആ നടിയെ മാത്രമല്ല, മഞ്ജുവാര്യരേയും ഇയാള്‍ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പടത്തില്‍ നിന്ന് ഔട്ടാക്കാന്‍ അവര്‍ക്കെതിരെ എന്തെല്ലാം ചെയ്ത്‌കൊണ്ടിരിക്കുന്നുവെന്നും പല്ലിശ്ശേരി പറയുന്നു.
ദിലീപിനോട് മകന് വേണ്ടി ചാന്‍സ് ചോദിച്ചെന്ന് ആരോപണവും പല്ലിശേരി നിഷേധിച്ചു. അങ്ങനെ ഞാന്‍ ചാന്‍സ് ചോദിച്ചിട്ടുണ്ടേല്‍ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണ്. അങ്ങനെ ഒരു സംഭവം ഇതുവരെ നടന്നിട്ടില്ല. വ്യാജ വാര്‍ത്ത താന്‍ കൊടുക്കാറില്ല. ഇനി അഥവ കൊടുത്തുവെന്ന് വിചാരിക്കുക, എന്നിട്ട് എന്തുകൊണ്ട് കേസ് കൊടുത്തില്ല?. ദിലീപിനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.