ദിലീപിന്റെ പരാതിയില്‍ അറസ്റ്റ്; പള്‍സര്‍ സുനി പറഞ്ഞിട്ടാണ് പണം ആവശ്യപ്പെട്ടതെന്ന് വിഷ്ണുവിന്റെ മൊഴി

തിങ്കള്‍, 26 ജൂണ്‍ 2017 (09:24 IST)
കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ അട്ടിമറികള്‍ . കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കൊപ്പം ജയിലില്‍ കഴിഞ്ഞ വിഷ്ണുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വിഷ്ണുവിനെ റിമാന്‍ഡ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 
 
നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെട്ടതിനാണ് അറസ്റ്റ്. ദിലീപിന്റെ പരാതിയെ തുടര്‍ന്നാണ് വിഷ്ണുവിനെതിരെ പൊലീസ് നടപടി സ്വീകരിച്ചത്. കാക്കനാട് സബ്ജയിലില്‍ നിന്നും പള്‍സര്‍ സുനി ദിലീപിന് എഴുതിയ കത്ത് പുറം ലോകത്ത് എത്തിച്ചത് വിഷ്ണവാണ്.  
 
പള്‍സര്‍ സുനിയോടൊപ്പം ചേര്‍ന്നാണ് വിഷ്ണു നടന്‍ ദിലീപിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചത്. സുനില്‍ കുമാര്‍ പറഞ്ഞിട്ടാണ് താന്‍ പണം ആവശ്യപ്പെട്ടതെന്ന് വിഷ്ണു പൊലീസിനു മൊഴി നല്‍കി. ദിലീപിനെ കുടുക്കുകയായിരുന്നോ ലക്ഷ്യമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇത്തരത്തില്‍ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നുണ്ട്.

വെബ്ദുനിയ വായിക്കുക