തോട്ടം തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു

ശനി, 20 മെയ് 2017 (15:50 IST)
തോട്ടം തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നതായി റിപ്പോർട്ട്. കന്യാകുമാരി ജില്ലയിലെ ചിതറാലിനടുത്ത് പന്നിക്കോണം സ്വദേശി രാജലിംഗം എന്ന അറുപത്തിരണ്ടുകാരനായ തോട്ടം കാവൽക്കാരനാണ് ഈ ഹതഭാഗ്യൻ. 
 
കഴിഞ്ഞ ദിവസം രാവിലെ ഇയാൾ തോട്ടത്തിനടുത്തുള്ള കനാലിൽ കുളിക്കാനിറങ്ങിയ സമയത്തായിരുന്നു കാട്ടാന ആക്രമിച്ചത്.  രാജലിംഗത്തെ തുമ്പിക്കൈയിലുയർത്തി താഴെയിട്ട ശേഷം ആന ചവിട്ടിക്കൊല്ലുകയായിരുന്നു. 
 
ശബ്ദം കേട്ട് എത്തിയ തൊഴിലാളികൾ ബഹളം വച്ചപ്പോൾ ആന പിന്തിരിഞ്ഞു. പിന്നീട് ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

വെബ്ദുനിയ വായിക്കുക