തെറ്റയിലിനെ രാജി വയ്പ്പിക്കണമെന്ന് കാരാട്ടിനോട് വി എസ്
വ്യാഴം, 27 ജൂണ്‍ 2013 (19:53 IST)
PRO
PRO
ജോസ് തെറ്റയിലിനെ രാജി വയ്പ്പിക്കണമെന്ന് പ്രകാശ് കാരാട്ടിനോട് വിഎസ്. പ്രകാശ് കാരാട്ടിനെ ഫോണില്‍ വിളിച്ചാണ് വിഎസ് ഇക്കാര്യം ആവശ്യപ്പെട്ടത്. ജോസ് തെറ്റയലിന്റെ രാജി വൈകുന്നത് മുന്നണിക്ക് നാണക്കേടുണ്ടാക്കുന്നതായും അതിനാല്‍ രാജി ആവശ്യപ്പെടണമെന്നുമാണ് വിഎസ് ആവശ്യപ്പെട്ടത്. ഇതോടെ ജോസ് തെറ്റയിലിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണ കേസില്‍ വഴിതിരിവ് ഉണ്ടായിരിക്കുകയാണ്.
ലൈംഗികാരോപണത്തില്‍ ജോസ് തെറ്റയില്‍ രാജി വെയ്ക്കേണ്ടതില്ലെന്നായിരുന്നു ജനതാദളിന്റെ തീരുമാനം. ഇത് എല്‍ഡിഎഫ് ശരിവെയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെയാണ് വിഎസിന്റെ പ്രതികരണം.
ഗുരുതരമായ ലൈംഗീകാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ രാജിവെയ്ക്കാന്‍ ജോസ് തെറ്റയില്‍ തയ്യാറാകാത്തതും പാര്‍ട്ടിയോ മുന്നണിയോ ചോദ്യം ചെയ്യാത്തതുമാണ് പാര്‍ട്ടിയുടെ കേന്ദ്ര നേതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ വിഎസിന് പ്രേരണയായത്.