ബി ജെ പി സ്ഥാനാര്‍ത്ഥി എസ് ശ്രീശാന്തിനെതിരെ വിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തെരഞ്ഞെടുപ്പെന്നാല്‍ ട്വന്റി-20 മത്സരമല്ലെന്നായിരുന്നു കോടിയേരിയുടെ വിമർശനം. എൽ ഡി എഫിനെ തകര്‍ക്കാന്‍ കോൺഗ്രസും ബി ജെ പിയും ഒത്തുകളിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. കോണ്‍ഗ്രസിന്റേയും ബി ജെ പിയുടേയും ഈ പുതിയ നീക്കത്തിന് പിന്നില്‍ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ്. അവിശുദ്ധ കൂട്ടുകെട്ടിന് മറയിടാനാണ് ബി ഡി ജെ എസ് രൂപീകരിച്ചത്. ആരാധനാലയങ്ങളെ ബി ജെ പി പ്രചാരണ സ്ഥലമാക്കുന്നുവെന്നും കോടിയേരി ആരോപിച്ചു.