സംസ്ഥാനത്തെ തീവ്രവാദ കേസുകളില്‍ വാദം കേള്‍ക്കുന്നത് പതിനാലാം തവണയും മാറ്റിവെച്ചു. തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ഫെബ്രുവരി ആറിലേക്കാണ് വാദം മാറ്റിവെച്ചത്.
ബാംഗ്ലൂര്‍ ജയിലില്‍ റിമാന്‍ഡിലായിരുന്ന അഞ്ചു പ്രതികള്‍ ഉള്‍പ്പെടെ തീവ്രവാദ കേസുകളിലെ 12 പ്രതികളെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. കൂടാതെ നിലവില്‍ അഭിഭാഷകന് ഇല്ലാതിരുന്ന പതിനഞ്ചാം പ്രതി അബ്ദുള്‍ ജബ്ബാറിന് കോടതി അഭിഭാഷകനെയും അനുവദിച്ചു.
കേസ് വിപുലമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുന്‍ പി ഡി പി ജില്ലാ നേതാവ് രാംദാസ് കതിരൂര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതില്‍ അന്വേഷണസംഘം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. തുടരന്വേഷണം നടക്കുന്നതിനാല്‍ നിലവില്‍ ഹര്‍ജിക്ക് അടിസ്ഥാനമില്ലെന്നാണ് പൊലീസിന്റെ സത്യവാങ്മൂലം.