തിരുവനന്തപുരത്ത് ‘ഓപ്പറേഷന്‍ കുബേര‘

ചൊവ്വ, 21 മെയ് 2013 (10:15 IST)
PRO
PRO
തിരുവനന്തപുരം നഗരാതിര്‍ത്തിയ്ക്ക് പുറത്തുള്ള അനധികൃത പണമിടപാട് കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ്. വീടുകള്‍ അടക്കം 150 ഓളം കേന്ദ്രങ്ങളില്‍ ആണ് പൊലീസ് റെയ്ഡ്. ‘ഓപ്പറേഷന്‍ കുബേര‘ എന്ന പേരില്‍ ആണ് റെയ്ഡ് നടക്കുന്നത്.

തിരുവനന്തപുരം നഗരത്തിലെ ബ്ളേഡ് മാഫിയകളെ തുരത്തുന്നതിന്റെ ഭാഗമായി ‘ഓപ്പറേഷന്‍ ബ്ളേഡ്' എന്ന പേരില്‍ കഴിഞ്ഞ ദിവസം വ്യാപക റെയ്ഡ് നടന്നിരുന്നു. നഗരത്തിലെ വീടുകളില്‍ നടന്ന പരിശോധനയില്‍ ലക്ഷങ്ങള്‍ കണ്ടെടുത്തു. ഒപ്പിട്ട ബ്ളാങ്ക് ചെക്കുകള്‍, പ്രമാണങ്ങള്‍, നോട്ട് എണ്ണാനുമുള്ള മെഷീനുകള്‍ തുടങ്ങിയവയും കണ്ടെടുത്തിരുന്നു.

തിരുവനന്തപുരത്തെ ബ്ലേഡ് മാഫിയയുടെ പ്രവര്‍ത്തനം ജനങ്ങളെ ബാധിക്കുന്നു എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

‘ഓപ്പറേഷന്‍ ഒപ്റ്റോപസ്‘ എന്ന പേരില്‍ കോഴിക്കോട്ടെ ബ്ളേഡ് പണമിടപാട് സ്ഥാപനങ്ങളില്‍ പൊലീസ് തിങ്കളാഴ്ച നടത്തിയ റെയ്ഡില്‍ അനധികൃതമായി രേഖകളും മറ്റും വാങ്ങി സൂക്ഷിച്ച 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആര്‍സി ബുക്കുകള്‍, ബ്ളാങ്ക് ചെക്കുകള്‍, ബ്ളാങ്ക് മുദ്രക്കടലാസുകള്‍, തുടങ്ങിയവ പിടിച്ചെടുത്തു.

വെബ്ദുനിയ വായിക്കുക