തിരുവനന്തപുരത്ത് ദാരുണ സംഭവം; തളര്‍ന്നുകിടക്കുന്ന രോഗിയുടെ കാല്‍ വെട്ടിമാറ്റി

വെള്ളി, 25 ജനുവരി 2013 (18:50 IST)
PRO
PRO
വീട്ടില്‍ തളര്‍ന്നുകിടക്കുന്ന രോഗിയുടെ കാല്‍ വെട്ടിമാറ്റി. തിരുവനന്തപുരം കല്ലറയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. പാങ്ങോട്ട് വിജയകുമാറിന്റെ കാലാണ് മുഖംമൂടി ധരിച്ചെത്തിയ അക്രമി വെട്ടിമാറ്റിയത്. കഴിഞ്ഞ 12 വര്‍ഷമായി ഇയാള്‍ വീട്ടില്‍ തളര്‍ന്നു കിടക്കുകയാണ്.

ഭാര്യയും മകനും വീട്ടിലില്ലാതിരിക്കുമ്പോഴാണ് അക്രമം നടന്നത്. ഇടത്തെക്കാല്‍ പൂര്‍ണമായും വെട്ടിമാറ്റിയ സ്ഥിതിയിലായിരുന്നു. വലതു കാല്‍ പകുതിയിലേറെ വെട്ടിയ സ്ഥിതിയിലാണ്. വിജയകുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, അക്രമിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇയാള്‍ക്ക് ആരെങ്കിലുമായി ശത്രുതയുള്ളതായി അറിവില്ല.

വെബ്ദുനിയ വായിക്കുക