തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭം: അഞ്ച് സ്ത്രീകളടക്കം പതിനാലുപേര്‍ അറസ്റ്റില്‍

വ്യാഴം, 26 മെയ് 2016 (10:20 IST)
തിരുവനന്തപുരം നഗരത്തില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം അറസ്റ്റില്‍‍. നഗരം കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്ന പതിനാലംഗ സംഘമാണ് ഇന്ന് പുലര്‍ച്ചെയോടെ പിടിയിലായത്. ഒന്‍പത് പുരുഷന്‍മാരും അഞ്ച് സ്ത്രീകളുമാണ് സംഘത്തിലുണ്ടായിരുന്നത്.
 
ഓപ്പറേഷന്‍ ബിഗ്ഡാഡി എന്ന പേരില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പെണ്‍വാണിഭ സംഘത്തിനൊടൊപ്പം ഉണ്ടായിരുന്ന ശ്രീലങ്കന്‍ സ്വദേശിനി ഉള്‍പ്പെടെ ഒന്‍പത് സ്ത്രീകളെ മോചിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക