തിരമാലകളടിച്ച്‌ ക്ഷേത്രങ്ങള്‍ തകരുന്നു

ശനി, 11 മെയ് 2013 (13:53 IST)
PRO
PRO
ചേറ്റുവ ആഴിയുടെ വടക്കുഭാഗത്ത്‌ തിരമാലകളടിച്ച്‌ ക്ഷേത്രങ്ങള്‍ തകരുന്നു. തകര്‍ന്ന കടല്‍ഭിത്തിക്ക്‌ സമീപമുള്ള ദുര്‍ഗാദേവീ, ഭദ്രകാളി, മുത്തപ്പന്‍ ക്ഷേത്രങ്ങളാണ്‌ തിരമാലകളടിച്ച്‌ തകരുന്നത്‌.

കടപ്പുറം പഞ്ചായത്തിലെ പല ഭാഗങ്ങളിലും കടല്‍ ഭിത്തികള്‍ അറ്റകുറ്റപണികള്‍ നടക്കുന്നുണ്ടെങ്കിലും ക്ഷേത്രം നില്‍ക്കുന്ന പരിസരത്ത്‌ അഞ്ചുവര്‍ഷത്തിലേറെയായി കടല്‍ഭിത്തി കെട്ടി സംരക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. ഇതിനടുത്ത് തന്നെ പുലിമുട്ട്‌ തകര്‍ന്ന സ്ഥലം സന്ദര്‍ശിക്കാന്‍ എംഎല്‍എ എത്തിയെങ്കിലും തകര്‍ന്ന ക്ഷേത്രം സന്ദര്‍ശിക്കാന്‍ എംഎല്‍എ തയ്യാറാകാതിരുന്നതില്‍ ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌.

കടല്‍ഭിത്തി കെട്ടി ഈ പ്രദേശം സംരക്ഷിച്ചില്ലെങ്കില്‍ ഈ കാലവര്‍ഷത്തില്‍ അഴിമുഖത്തേക്ക്‌ പോകുന്ന റോഡ്‌ കടലെടുക്കുമെന്ന്‌ പരിസരവാസികള്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക