താന്‍ ഒരു മാനസിക രോഗിയാണ്, വിദഗ്ധ ചികിത്സക്കായി തന്നെ വിട്ടയക്കണം; ഹൈക്കോടതിയില്‍ നിസാം

ബുധന്‍, 26 ജൂലൈ 2017 (13:52 IST)
തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട വ്യവസായി നിസാമിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. 
 
തനിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും വിദഗ്ധ ചികിത്സക്കായി ശിക്ഷ മരവിപ്പിച്ച് തന്നെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് നിസാം കോടതില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ അപ്പീല്‍ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
 
സെഷന്‍സ് കോടതി ശിക്ഷ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നിസാം നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് നേരത്തെ ഹൈക്കോടതിയുടെ മൂന്ന് ബെഞ്ചുകള്‍ പിന്‍മാറിയിരുന്നു. പുതിയ അപേക്ഷ നാലാം ബെഞ്ചിലാണ് ഇപ്പോള്‍ പരിഗണിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക