ഡോക്ടറുടെ വീട്ടിലെ കവര്‍ച്ച : തമിഴ്‌നാട്‌ സ്വദേശി അറസ്റ്റില്‍

തിങ്കള്‍, 13 മെയ് 2013 (18:38 IST)
PRO
PRO
നെടുപുഴ വട്ടപ്പിന്നിയിലെ ഡോക്ടറുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ തമിഴ്‌നാട്ടുകാരനെ നെടുപുഴ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. ഡോക്ടര്‍ വേണുഗോപാലിന്റെ വീട്ടില്‍നിന്നും അത്യാധുനിക മൊബൈല്‍ ഫോണ്‍ കവര്‍ന്ന വേളാങ്കണ്ണി സ്വദേശി സൗന്ദര്‍രാജിനെയാണ്‌ ശനിയാഴ്ച അറസ്റ്റ്‌ ചെയ്തത്‌.

ശനിയാഴ്ച വൈകീട്ട്‌ കുര്‍ക്കഞ്ചേരിയിലെ മൊബെയില്‍കടയില്‍ മോഷ്ടിച്ച ഫോണ്‍ വില്‍ക്കാന്‍ ശ്രമിക്കു ന്നതിനിടെയാണ്‌ സംശയത്തിന്റെ പേരില്‍ പിടികൂടുകയായിരുന്നു. ഡോക്ടറുടെ വീട്ടില്‍നിന്നും മോഷ്ടിച്ച ഫോണാണ്‌ വില്‍ക്കാന്‍ ശ്രമിച്ചതെന്ന്‌ പ്രതി ചോദ്യം ചെയ്യലില്‍ പറഞ്ഞു. എട്ട്‌ വര്‍ഷമായി കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തിരുന്ന സൗന്ദര്‍രാജിനെതിരെ പാലക്കാട്‌, തൃശൂര്‍, എറണാകുളം ജില്ലകളില്‍ കേസുകളുള്ളതായി പൊലീസ്‌ പറഞ്ഞു.

വെബ്ദുനിയ വായിക്കുക