ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം: സ്വരാജ് സെക്രട്ടറി, രാജേഷ് പ്രസിഡന്റ്
വ്യാഴം, 23 മെയ് 2013 (11:47 IST)
PRO
PRO
ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃനിരയില്‍ വീണ്ടും സ്വരാജും ടി വി രാജേഷും. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി നിലവിലെ പ്രസിഡന്റ് എം സ്വരാജ് സ്ഥാനമേല്‍ക്കും. സെക്രട്ടറിയായിരുന്ന ടിവി രാജേഷാണ് പുതിയ പ്രസിഡന്റാകും. കെ എസ് സുനില്‍ കുമാര്‍ ട്രഷറര്‍ സ്ഥാനത്ത് തുടരും.
ഡിവൈഎഫ്‌ഐ സംസ്ഥാന ഭാരവാഹികളെ ഇന്ന് തെരഞ്ഞെടുക്കും. ഭാരവാഹി പട്ടിക സംബന്ധിച്ച് ധാരണയുണ്ടാക്കുന്നതിനായി രാവിലെ ഡിവൈഎഫ്‌ഐ ഭാരവാഹികളുടെ ഫ്രാക്ഷന്‍ യോഗം ചേരും. ഭാരവാഹിപ്പട്ടിക സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും.
നേതൃനിരയില്‍ കാര്യമായ അഴിച്ചു പണിയുണ്ടാകുമെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തല്‍. എം സ്വരാജ് സെക്രട്ടറിയാകുമെന്ന് ഉറപ്പായിരുന്നുവെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് കോഴിക്കോടു നിന്നുള്ള പിഎ മുഹമ്മദ് റിയാസ്, കണ്ണൂരില്‍ നിന്നുള്ള എഎം ഷംസീര്‍ എന്നിവരെയായിരുന്നു പരിഗണിച്ചിരുന്നത്. മുന്‍നിര നേതൃത്വത്തിലേക്ക് വനിതകളെ പരിഗണിക്കണമെന്ന് പൊതു ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നുവെങ്കിലും പരിഗണിക്കപ്പെട്ടില്ല.
മൂന്ന് ദിവസമായി നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് സമാപം കുറിച്ചുകൊണ്ട് വൈകിട്ട് പ്രകടനവും പൊതുസമ്മേളനവും നടക്കും. ത്രിപുര മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ മാണിക് സര്‍ക്കാര്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.