ജോസഫ് 120 കോടിയുടെ നഷ്ടമുണ്ടാക്കി: ഐസക്ക്

തിങ്കള്‍, 14 ജൂണ്‍ 2010 (15:03 IST)
PRO
പൊതുമരാമത്ത് മുന്‍മന്ത്രി പി ജെ ജോസഫ് വകുപ്പിന് 120 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജോസഫ് ഇടപെട്ട് ധനവകുപ്പിന്‍റെ അനുമതിയില്ലാതെ കെ എസ് ടി പി കരാര്‍ നീട്ടിനല്‍കിയതാണ് ഇത്രയും കോടി രൂപ നഷ്ടം വരാന്‍ കാരണമായതെന്നും തോമസ് ഐസക്ക് പറഞ്ഞു.

ധനവകുപ്പ്‌ അറിയാതെയാണ്‌ ഈ തീരുമാനം പൊതുമരാമത്ത്‌ മന്ത്രി കൈക്കൊണ്ടത്. ഇങ്ങനെ ചെയ്തതിലൂടെ 120 കോടി രൂപയുടെ നഷ്ടമാണ് ജോസഫ് പൊതുമരാമത്ത് വകുപ്പിന് ഉണ്ടാക്കിയത്.

നിലവിലുള്ള പി എസ് സി ലിസ്റ്റുകളുടെ കാലാവധി അടുത്ത വര്‍ഷം മെയ് 31 വരെ നീട്ടുമെന്നും മന്ത്രി അറിയിച്ചു. സെപ്തംബര്‍ വരെയുള്ള ക്ഷേമനിധികളും പെന്‍ഷനുകളും ജൂലായ് 31ന് മുമ്പ് കൊടുത്തു തീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക