ജോര്‍ജിനെ നിലയ്ക്കുനിര്‍ത്തേണ്ടത് മാണിയാണെന്ന് വയലാര്‍ രവി
ശനി, 24 ഓഗസ്റ്റ് 2013 (10:44 IST)
PRO
PRO
സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിനെ നിലയ്ക്കുനിര്‍ത്തേണ്ടത് കെഎം മാണിയാണെന്ന് വയലാര്‍രവി. ജോര്‍ജ് ഉന്നതസ്ഥാനവും മാന്യതയും ഉള്‍ക്കൊണ്ട് പ്രവര്‍ത്തക്കണം. അതില്‍ വീഴ്ച്ചയുണ്ടായാല്‍ പ്രതിഷേധം സ്വാഭാവികമാണെന്നും വയലാര്‍രവി പറഞ്ഞു.
സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് വയലാര്‍ രവിയുടെ പ്രതികരണം. സോളാര്‍ വിഷയത്തിലും സംഘടനാപ്രശ്‌നങ്ങളിലും യുഡിഎഫിന് തലവേദനയുണ്ടാക്കുന്ന പ്രസ്താവനകളുമായി ജോര്‍ജ്ജ് രംഗത്ത് എത്തിയതാണ് യൂത്ത് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്.
പി സി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആദ്യം യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ജോര്‍ജ്ജ് യുഡിഎഫിലെ പുഴുക്കുത്താണെന്ന് ആയിരുന്നു അന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞത്. കഴിഞ്ഞ ദിവസം തൊടുപുഴയില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു.