പെരുമ്പാവൂർ ജിഷ വധക്കേസിലെ കൊലയാളിയുമായി പൊലീസ് ആലുവ പൊലീസ് ക്ലബിലേക്ക് പുറപ്പെട്ടു. കൊലയാളി പിടിയിലായ അസം സ്വദേശി അമിയൂര്‍ ഇസ്ലാം (23) തന്നെയെന്ന് ഡി ജി പി സ്ഥിരീകരിച്ചു. കുത്തേറ്റതിനെ തുടര്‍ന്ന് ജിഷ നിലത്ത് വീണപ്പോള്‍ തന്നോട് വെള്ളം ചോദിച്ചെന്നും ഈ സമയം താന്‍ ജിഷയ്ക്ക് നല്‍കിയത് മദ്യമായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. കൂടാതെ ചെരുപ്പില്‍ ചെളി പറ്റിയതിനാലാണ് താന്‍ സംഭവസ്ഥലത്തു തന്നെ ചെരുപ്പ് ഉപേക്ഷിച്ചതെന്നും പ്രതി വ്യക്തമാക്കി. അതേസമയം ഡി ജി പി ലോക്നാഥ് ബെഹ്‌റ മുംബൈയില്‍ നിന്നും ആലുവയിലേക്ക് തിരിച്ചു. അതിനുശേഷം മാത്രമേ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂയെന്നാണ് സൂചന.
പരിശോധനാഫലം അനുകൂലമായ സാഹചര്യത്തിൽ യുവാവിന്റെ അറസ്റ്റ് വൈകുംനേരത്തിനുള്ളിൽ രേഖപ്പെടുത്തും. ഇയാള്‍ക്ക് ലൈംഗിക വൈകൃത സ്വഭാവമുള്ളതായും സൂചനയുണ്ട്. മൂന്ന് ദിവസമായി ഇയാള്‍ കസ്റ്റഡിയിലുള്ളതായാണ് സൂചന. ജിഷയുടെ വീടിന്റെ പണിക്ക് എത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ സൗഹൃദത്തിലാകുന്നത്. ജിഷയുടെ വീട്ടില്‍നിന്ന് 200 മീറ്റര്‍ അകലെയാണ് പ്രതിയും കൂട്ടുകാരും താമസിച്ചിരുന്നത്.
ഏപ്രിൽ 28 നു ജിഷ കൊല്ലപ്പെടുന്നതിനു മുൻപ്, മാർച്ച് 15 നു ശേഷം പെരുമ്പാവൂരിലെ സ്റ്റുഡിയോയിൽ ഫോട്ടോ എടുക്കാൻ എത്തിയിരുന്നു. ആ സമയം ജിഷയോടൊപ്പം ഒരു യുവാവും ഉണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഇയാളെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചു. ഇയാളാണ് അസം സ്വദേശിയെന്നാണ് റിപ്പോര്‍ട്ട്. അപേക്ഷ അയക്കാന്‍ ആണെന്ന് പറഞ്ഞായിരുന്നു ജിഷ ഫോട്ടോ എടുക്കാന്‍ പോയത്. എന്നാല്‍ വ്യത്യസ്ഥ തരത്തിലുള്ള ഫോട്ടോകള്‍ ആണ് അന്ന് ജിഷ എടുത്തത്. ഇതിന്റെ ഒരു കോപ്പി പോലും വീട്ടിലുണ്ടായിരുന്നില്ല.