കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീട്ടില്‍ എത്താത്ത പാപ്പുവിനെ തേടി പൊലീസ് അലയുമ്പോഴാണ് അദ്ദേഹത്തെ കാണുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ കേസ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന എ ഡി ജി പി സന്ധ്യ ആവശ്യപ്പെട്ടാല്‍ പാപ്പുവിനെ ഹാജരാക്കാമെന്ന് ജോമോന്‍ പുത്തന്‍പുരക്കല്‍ അറിയിച്ചതായും ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ജിഷയുടെ പിതാവ് കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചനാണെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ പാപ്പു നല്‍കിയെന്ന് പറയുന്ന പരാതി തന്റെ അറിവോടെയല്ലെന്നും അശമന്നൂര്‍ പഞ്ചായത്ത് അംഗം അനിലും പൊലീസുകാരനായ വിനോദും തന്നെ തെറ്റിദ്ധരിപ്പിച്ച് വെള്ളപ്പേപ്പറില്‍ ഒപ്പിട്ടു വാങ്ങുകയായിരുന്നെന്ന് പാപ്പു വെളിപ്പെടുത്തുകയും ചെയ്തിരുന്നു.