ജിഷയുടെ ചിതാഭസ്‌മം നിമഞ്‌ജനം ചെയ്‌തു

വ്യാഴം, 5 മെയ് 2016 (18:16 IST)
പെരുമ്പാവൂരിലെ കുറുപ്പുംപടിയില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ ചിതാഭസ്‌മം നിമഞ്‌ജനം ചെയ്‌തു. മതപരമായ ചടങ്ങുകളോടെ പെരിയാര്‍ തീരത്തെ ചേലാമറ്റം ക്ഷേത്ര ബലിക്കടവിലാണ്‌ ചിതാഭസ്‌മം നിമഞ്‌ജനം ചെയ്‌തത്‌. ജിഷയുടെ സഹോദരിയുടെ മകന്‍ കാര്‍ത്തിക്കാണ്‌ കര്‍മ്മങ്ങള്‍ ചെയ്‌തത്‌.
 
ക്രൈംബ്രാഞ്ച്‌ ഡി വൈ എസ്‌ പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജിഷയുടെ വീട്ടിലെത്തി തെളിവെടുപ്പ്‌ നടത്തി. സമീപ വീടുകളിലും തെളിവെടുപ്പ്‌ നടത്തിയിട്ടുണ്ട്‌.
 
ജിഷയെ കൊന്നത് കഴുത്ത് ഞെരിച്ചാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പുറത്ത് കടിയേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രധാന അവയവങ്ങളില്‍ എല്ലാം മാരകമായ മുറിവുകളും ഉണ്ട്. ഇതിന് പുറമെ തോള്‍ ഭാഗത്ത് ശക്തിയായി അമര്‍ത്തിയത് കാരണം തോളെല്ല് പിന്‍ഭാഗത്തേക്ക് തെന്നിമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക