ജയിലില്‍ പത്രം വായിച്ച ദിലീപ് തന്നേക്കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ട് പൊട്ടിക്കരഞ്ഞു!

ബുധന്‍, 12 ജൂലൈ 2017 (16:19 IST)
ആലുവ സബ് ജയിലില്‍ ആദ്യദിനം പിന്നിട്ട ദിലീപ് പത്രം വായിച്ച ശേഷം പൊട്ടിക്കരഞ്ഞതായി റിപ്പോര്‍ട്ട്. തന്നേക്കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ടാണ് താരം കരഞ്ഞത്. 
 
ജയിലിലെ ആദ്യത്തെ രാത്രിയിലാണ് ദിലീപ് പത്രം വായിച്ചത്. തനിക്കെതിരായ വാര്‍ത്തകള്‍ കണ്ട് ദിലീപ് വികാരഭരിതനാകുകയായിരുന്നു. വെറുംതറയില്‍ പായവിരിച്ചാണ് ദിലീപ് ഉറങ്ങാന്‍ കിടന്നതെന്നും എന്നാല്‍ കൊതുക് ശല്യം കാരണം ദിലീപിന് നന്നായി ഉറങ്ങാന്‍ സാധിച്ചില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
 
താല്‍പ്പര്യത്തോടെയല്ലെങ്കിലും ജയിലിലെ ഭക്ഷണം ദിലീപ് കഴിച്ചു. ഒഡിഷക്കാരനായ കൊലക്കേസ് പ്രതിയും മോഷണക്കേസില്‍ അകത്തായ മൂന്നുപേരുമാണ് ദിലീപിനൊപ്പം സെല്ലിലുള്ളത്. സഹതടവുകാരോട് അധികം അടുപ്പം കാണിച്ചില്ലെങ്കിലും ഇടയ്ക്ക് അവരോട് ‘ഞാന്‍ നിരപരാധിയാണ്’ എന്നുപറഞ്ഞ് ദിലീപ് കരഞ്ഞെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 
 
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് പിന്നാലെ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് ഉറപ്പാകുന്നു. ഇനി പിടിയിലാകാനുള്ളവരില്‍ സ്ത്രീകളും ഉള്‍പ്പെടുന്നതായാണ് വിവരം.
 
അഡ്വ. രാംകുമാര്‍ മുഖേന ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ചില സ്ത്രീകളെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ നല്‍കിയിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനേക്കാള്‍ വൈരാഗ്യമുള്ള രണ്ട് സ്ത്രീകളെക്കുറിച്ച് ജാമ്യാപേക്ഷയില്‍ പരാമര്‍ശമുണ്ടെന്നാണ് വിവരം.
 
കേസില്‍ ഒരു ‘മാഡം’ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ മാഡം ആരാണെന്ന് പൊലീസ് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
 
കാവ്യാമാധവനെയും അമ്മയെയും പൊലീസ് ചോദ്യം ചെയ്യുമെന്നും കഴിഞ്ഞ ദിവസം ചില ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പള്‍സര്‍ സുനി ഇവരുടെ ഓണ്‍ലൈന്‍ വസ്ത്രവിതരണ സ്ഥാപനമായ ‘ലക്‍ഷ്യ’യില്‍ എത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍.
 
ഇവരെ കൂടാതെ മലയാളത്തിലെ ഒരു പ്രമുഖ നടനെയും നടിയെയും ചോദ്യം ചെയ്യാനുള്ള സാഹചര്യവും ഒരുങ്ങുകയാണ്.

വെബ്ദുനിയ വായിക്കുക