ജനപ്രതിനിധികള്‍ക്കെതിരായ അക്രമം വെച്ചുപൊറുപ്പിക്കില്ല: തിരുവഞ്ചൂര്‍

PRO
PRO
ജനപ്രതിനിധികള്‍ക്കെതിരായ അക്രമം വെച്ചുപൊറുപ്പിക്കില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പോലീസ് മര്‍ദിച്ചെന്ന ബിജിമോളുടെ ആരോപണം അന്വേഷിക്കും. അന്വേഷണത്തിന് സൌത്ത് സോണ്‍ എഡിജിപി ഹേമചന്ദ്രനെ ചുമതലപ്പെടുത്തി. എന്നാല്‍ പ്രതിഷേധത്തിന്റെ വിഷ്വല്‍‌സ് സ്പീക്കറെ കാണിച്ചശേഷം നടപടിയെടുക്കാമെന്ന് സര്‍ക്കാര്‍ ആവശ്യം പ്രതിപക്ഷം തള്ളിയതായി തിരുവഞ്ചൂര്‍ ആരോപിച്ചു. മനപൂര്‍വം ബഹളമുണ്ടാക്കി സഭ സ്തംഭിപ്പിക്കുക്കയാണ് പ്രതിപക്ഷം ചെയ്തത്.

ഗീതാ ഗോപി എം എല്‍ എയുടെ നേതൃത്വത്തില്‍ 75 ഓളം ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പോലീസിനെ പ്രകോപിതരാക്കി ബലം പ്രയോഗിച്ച് നിയമസഭാ വളപ്പിനുള്ളില്‍ കടന്നുകയറാന്‍ ശ്രമിച്ചപ്പോള്‍ തടയുക മാത്രമാണ് ചെയ്തത്. ഇവരെ നന്ദാവനം പോലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം ഗീതാ ഗോപിയുടെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയയച്ചു.

എന്നാല്‍ ഗീതാ ഗോപി സ്റ്റേഷനില്‍ ഇരിക്കുകയും തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ വനിതാ എം എല്‍ എയെ അറസ്റ്റ് ചെയ്തതായി ആരോപിക്കുകയുമായിരുന്നു. ഒരു ജനപ്രതിനിധിക്കും നേരെയുള്ള അക്രമം സര്‍ക്കാര്‍ അനുവദിക്കില്ല. എന്നാല്‍ ഇടതുഭരണകാലത്ത് പി സി വിഷ്ണുനാഥിനും കെ സി വേണുഗോപാലിനും പൊലീസ് മര്‍ദനമേറ്റപ്പോള്‍ നടപടിയെടുക്കാന്‍ തയാറായില്ലെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.

വെബ്ദുനിയ വായിക്കുക