ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു; നാടിന്റെ വികസനമാണ് ലക്ഷ്യം‌‌‌‌‌‌‌‌‌‌‌‌: ശ്രീശാന്ത്

ശനി, 26 മാര്‍ച്ച് 2016 (13:43 IST)
കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും നാടിന്റെ വികസനത്തിനു വേണ്ടിയാകും തന്റെ പ്രവർത്തനമെന്നും ബി ജെ പിയുടെ സ്ഥാനാർഥി എസ് ശ്രീശാന്ത്. രാഷ്ട്രീയത്തിലിറങ്ങിയെങ്കിലും സജീവ ക്രിക്കറ്റില്‍ നിന്നും വിരമിക്കില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കി. അതേസമയം, ബി സി സി ഐയുടെ വിലക്ക് നീക്കിത്തരാം എന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് താൻ സ്ഥാനാർഥിയാകുന്നതെന്ന ആരോപണം തെറ്റാണെന്ന് ശ്രീശാന്ത പറഞ്ഞു.  
 
താന്‍ രാഷ്ട്രീയ വെല്ലുവിളികള്‍ നേരിടാൻ തയാറാണെന്നും തനിക്കെതിരെ ഉയർന്നിരുന്ന ആരോപണങ്ങൾ പ്രതിപക്ഷം പ്രചാരണത്തിനിടെ ഉയർത്തിയാലും പ്രശ്നമില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കി. 
 
നേരത്തെ തൃപ്പൂണിത്തുറയിലായിരുന്നു ബി ജെ പി നേതൃത്വം ശ്രീശാന്തിനെ പരിഗണിച്ചിരുന്നത്. എന്നാല്‍ തൃപ്പൂണിത്തറയില്‍  പ്രഫ. തുറവൂര്‍ വിശ്വംഭരനെ മത്സരിപ്പിക്കണമെന്ന് ആര്‍ എസ് എസ് ആവശ്യമുന്നയിച്ചതോടെയാണ് പുതിയ തീരുമാനം. തിരുവനന്തപുരത്ത് നടൻ സുരേഷ് ഗോപിയെ മൽസരിപ്പിക്കാനായിരുന്നു ബി ജെ പിയുടെ പദ്ധതി. എന്നാൽ സുരേഷ് ഗോപിക്ക് താൽപര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.
 

വെബ്ദുനിയ വായിക്കുക