സംസ്ഥാനത്തെ റീജിയണല്‍ ട്രന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്നും ചേര്‍ത്തല മുതല്‍ മഞ്ചേശ്വരം വരെ സ്പീഡ് ക്യാമറകള്‍ സ്ഥാപിച്ച് ഓട്ടോമേറ്റഡ് എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനം നടപ്പിലാക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അറിയിച്ചു.
മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടുപിടിക്കുന്നതിന് ബ്രീത്ത് അനലൈസര്‍ വാങ്ങുമെന്നും, അശ്രദ്ധമായി വാഹനം ഓടിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
കണ്ണൂര്‍ ജില്ലയിലെ പരിശോധനയില്‍ നിയമവിധേയമല്ലാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയ രണ്ട് ഡ്രൈവിങ് സ്‌കൂളുകളുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി.