ചേര്‍ത്തലയില്‍ സിപിഎം- ആര്‍ എസ്‌ എസ്‌ സംഘര്‍ഷം

ചൊവ്വ, 12 ജൂലൈ 2011 (10:21 IST)
PRO
PRO
ചേര്‍ത്തല വാരനാട്‌ സി പി എം- ആര്‍ എസ്‌ എസ്‌ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക്‌ പരുക്കേറ്റു. ആര്‍ എസ്‌ എസ്‌ പ്രവര്‍ത്തകരും വാരനാട്‌ സ്വദേശികളുമായ ഷണ്‍മുഖന്‍, സുമേഷ്‌ എന്നിവര്‍ക്കാണ്‌ വെട്ടേറ്റത്‌. ഇതില്‍ ഷണ്‍മുഖന്റെ പരുക്ക് ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുവിഭാഗങ്ങളും തമ്മില്‍ തിങ്കളാഴ്ച ചേര്‍ത്തല ടൌണില്‍ ഉണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.


വെബ്ദുനിയ വായിക്കുക