കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വഞ്ചിച്ചുവെന്ന് എന്‍എസ്‌എസ്. എന്‍ എസ് എസ് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വവുമായി കരാറുണ്ടാക്കുകയും സംസ്ഥാന നേതൃത്വവുമായി വഴക്കുണ്ടാക്കുകയും ചെയ്‌തത് ചെന്നിത്തലയ്ക്ക് വേണ്ടിയാണ്. എന്നാല്‍ തങ്ങളുടെ പിന്തുണയോടു വേണ്ട രീതിയില്‍ രമേശ് പ്രതികരിച്ചില്ലെന്ന് എന്‍ എസ് എസ് നേതൃയോഗത്തില്‍ വിമര്‍ശനം ഉണ്ടായി.
കോണ്‍ഗ്രസുമായുള്ള എന്‍എസ്‌എസിന്റെ ധാരണ തള്ളണമെന്ന് എന്‍എസ്‌എസ് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് വാക്കു പാലിക്കാത്തതിനാല്‍ ധാരണ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു.
ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നേരത്തെ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ താന്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്ന പ്രതികരണമായിരുന്നു ചെന്നിത്തലയ്ക്ക്.