ചര്‍ച്ച നടത്തിയതില്‍ തെറ്റില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്

ചൊവ്വ, 25 ഫെബ്രുവരി 2014 (11:36 IST)
PRO
തോമസ് ഐസക്കും പി ജെ ജോസഫും തമ്മില്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തിയതില്‍ തെറ്റില്ലെന്ന് മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്.

പി സി ജോര്‍ജ് പറഞ്ഞതുപോലെ കസ്തൂരി രംഗന്‍ പ്രശ്‌നമാണ് പ്രധാനമെന്നും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം പിന്‍വലിക്കണമന്നും ഫ്രാന്‍സിസ് ജോര്‍ജ്.

കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനാണ് മുന്‍തൂക്കമെന്നും പത്തനംതിട്ടയിലെയും ഇടുക്കിയിലെയും സീറ്റ് പ്രശ്‌നം ഒരേ ധാര്‍മ്മികതയില്‍ കാണാനാവില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

ഒന്നില്‍ കൂടുതല്‍ സീറ്റ് വേണമെന്നാണ് അഭിപ്രായം. എന്നാല്‍ ഏത് സീറ്റ് വേണമെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രാജിവയ്ക്കുന്നതും മുന്നണി വിടുന്നതും അടക്കമുള്ള കാര്യങ്ങളില്‍ തനിക്ക് അഭിപ്രായമില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക