ഉമ്മന്‍ ചാണ്ടിയുടെ ഭരണത്തിനെതിരേ ഗൗരിയമ്മ. ഭരണത്തില്‍ തൃപ്തിയില്ലെന്ന് കെ ആര് ഗൗരിയമ്മ. ലീഗിന്റെ വോട്ടില്ലാതെ കോണ്‍ഗ്രസിന് ജയിക്കാനാവില്ല.
വിലക്കയറ്റവും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും ഈ സര്‍ക്കാരിന്റെ കാലത്ത് വര്‍ധിച്ചു. ഈ ഭരണത്തില്‍ ആര്‍ക്കാണ് തൃപ്തിയെന്നും ഗൗരിയമ്മ ചോദിച്ചു. ഞായറാഴ്ച സംസ്ഥാനത്ത് എത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണാനാണ് യുഡിഎഫ് ഘടക കക്ഷികളുടെ തീരുമാനം. യുഡിഎഫിലെ പ്രശ്നങ്ങള്‍ നേതാക്കള്‍ സോണിയയെ ധരിപ്പിക്കും.
സോണിയയെ കാണുന്നതിന് തൊട്ടുമുന്‍പു കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗം ചേരും. കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യം കിട്ടാത്തതിലായിരിക്കും പാര്‍ട്ടിയുടെ പ്രധാന പരിഭവം. കോട്ടയത്തിനൊപ്പം ഇടുക്കി സീറ്റു കൂടി വേണമെന്ന ആവശ്യവും ഉണ്ടെന്നാണ് സൂചന.
ഇടതുപക്ഷംപോലും പറയാത്ത വിമര്‍ശമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്നതെന്ന ആക്ഷേപവും ലീഗ് സോണിയയ്ക്കുമുമ്പില് ഉയര്‍ത്തും. കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥാനത്തും അസ്ഥാനത്തും നടത്തുന്ന ലീഗ് വിമര്ശനത്തെപ്പറ്റി വിവരിക്കും.