ഗൗരിയമ്മയ്ക്കെതിരായ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പിസി ജോര്‍ജ്. ഗൗരിയമ്മ പരസ്യമായി മാപ്പ് പറയണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു. ഒരു സ്ത്രീയുടെ പേര് ചേര്‍ത്ത് തന്നെ അപമാനിച്ച ഗൗരിയമ്മ മാപ്പ് പറയണം. തെറ്റിദ്ധാരണ മാറാത്ത മൂലമാണ് ഗൗരിയമ്മ തന്നെ മാറ്റണമെന്ന് പറയുന്നത്. യുഡിഎഫ് യോഗത്തിലാണ് പിസി ജോര്‍ജ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, ജോര്‍ജിന്റെ പ്രസ്താവനയില്‍ കെഎം മാണി ഖേദം പ്രകടിപ്പിച്ചു. പിസിജോര്ജിനെതിരായ ജെഎസ്എസിന്റെ കത്ത് പിന്‍വലിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. ചെറിയ കക്ഷികളെ വിമര്‍ശിച്ച പിസി ജോര്‍ജിനെ ഷിബു ബേബി ജോണ്‍ വിമര്‍ശിച്ചു. ഘടകക്ഷികള്‍ക്ക് പെരുമാറ്റച്ചട്ടം ഉണ്ടാക്കുവാനും യോഗത്തില്‍ തീരുമാനമായി.