ഗുരുവായൂരിന് ഓണസമ്മാനമായി പുതിയ ട്രെയിന്‍

തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2013 (09:31 IST)
PRO
ഗുരുവായൂരിന്‌ ഓണസമ്മാനമായി പുനലൂര്‍ ഗുരുവായൂര്‍ ഫാസ്റ്റ്‌ പാസഞ്ചര്‍ ട്രെയിന്‍ ഗുരുവായൂര്‍ സ്റ്റേഷനില്‍ നിന്നും യാത്ര തുടങ്ങി. കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷ്‌ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക്‌ ആദ്യദിവസം ഗുരുവായൂരില്‍ വന്‍ സ്വീകരണമാണ്‌ നല്‍കിയത്‌.

ട്രെയിനില്‍ പുനലൂര്‍ മുതല്‍ യാത്രചെയ്ത്‌ ഗുരുവായൂരിലെത്തിയ കൊടിക്കുന്നില്‍ സുരേഷിനെ ഗുരുവായൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ്‌ പ്രസിഡന്റ്‌ ആര്‍ രവികുമാര്‍, നഗരസഭ പ്രതിപക്ഷ നേതാവ്‌ കെപി എ റഷീദ്‌ എന്നിവര്‍ ചേര്‍ന്ന്‌ ഹാരമണിയിച്ച്‌ സ്വീകരിച്ചു.

സ്റ്റേഷനു മുന്നില്‍ പി സി ചാക്കോ എം പി തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ രാജേഷ്‌ അഗര്‍വാള്‍ എന്നിവര്‍ ചേര്‍ന്ന്‌ ഭദ്രദീപം തെളിയിച്ചാണ് പുതിയ ട്രെയിന്‍ പുറപ്പെട്ടത്.

റെയില്‍വേസ്റ്റേഷന്‍ പരിസരം വൈദ്യൂത ദീപങ്ങള്‍ കൊണ്ട്‌ അലങ്കരിച്ചിരുന്നു. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ആദ്യ യാത്രക്കെത്തിയവരെ മധുരം നല്‍കി സ്വീകരിച്ചു.

വെബ്ദുനിയ വായിക്കുക