കോഴിക്കോട് മോണോ റെയില്‍ പ്രായോഗികം: ശ്രീധരന്‍

ഞായര്‍, 26 ഫെബ്രുവരി 2012 (15:46 IST)
മോണോ റെയില്‍ പദ്ധതി കോഴിക്കോട് പ്രായോഗികമാണെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ മുന്‍ ചെയര്‍മാന്‍ ഇ ശ്രീധരന്‍ പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടമായി കോഴിക്കോട് മെഡിക്കല്‍ കോളജ് മുതല്‍ മീന്‍ചന്തവരെയുളള ഭാഗങ്ങളില്‍ ശ്രീധരന്‍ നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു. 35 കിലോമീറ്ററില്‍ വിഭാവനം ചെയ്യുന്ന പദ്ധതിയുടെ ആകെ ചെലവ് 15,00 കോടി രൂപയാണ്.

പദ്ധതിയ്ക്കായി വിശദമായ റിപ്പോര്‍ട്ട് തയാറാക്കേണ്ടതുണ്ടെന്നും ഫണ്ടിംഗ് അടക്കമുളള കാര്യങ്ങള്‍ പൊതുമരാമത്തു മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയ്ക്ക് ആദ്യഘട്ടത്തില്‍ 970 കോടി രൂപയുടെ ചിലവാണ് കണക്കാക്കുന്നത്.

വെബ്ദുനിയ വായിക്കുക