നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി. ടി എന്‍ പ്രതാപനെ ഉള്‍പ്പെടുത്തിയപ്പോള്‍ വി എം സുധീരന്‍ സ്ഥാനാര്‍ത്ഥി പട്ടികയിലില്ല. എമ്പത്തിരണ്ട് സിറ്റിങ്ങ് എം എല്‍ എമാരെയും സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചു. അതേസമയം നാലു തവണ മത്സരിച്ചവരെ ഒഴിവാക്കുന്ന കാര്യം ചര്‍ച്ചയായില്ല.
എമ്പത്തിരണ്ട് മണ്ഡലങ്ങളിലേക്കുള്ള പട്ടികയാണ് ഹൈക്കമാന്റിന് സമര്‍പ്പിച്ചത്.
അതേസമയം, പുതുപ്പള്ളി, ഹരിപ്പാട്, മാനന്തവാടി മണ്ഡലങ്ങളില്‍ ഒറ്റപ്പേരുമാത്രമേ പട്ടികയില്‍ ഉള്‍പ്പെടുത്തിയുള്ളു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ സിറ്റിങ്ങ് എം എല്‍ എമാരും മത്സരിക്കണമെന്നില്ലെന്നും സുധീരന്‍ പറഞ്ഞു.