കൊച്ചി മെട്രോ അടുത്ത വര്‍ഷം മാർച്ചിൽ യാഥാർഥ്യമാക്കണം: പിണറായി വിജയന്‍

തിങ്കള്‍, 6 ജൂണ്‍ 2016 (14:59 IST)
അടുത്ത വര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയാകും വിധം കൊച്ചി മെട്രോ റെയിൽ നിര്‍മാണ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർമാണ പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ നടത്തിയ യോഗത്തിലാണ് തീരുമാനം. നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ട് ലഭ്യമാക്കണമെന്നും പിണറായി നിർദേശിച്ചു.
 
മെട്രോയുടെ നിർമാണ പുരോഗതി മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തും. ഇ ശ്രീധരന്റെ കൂടി സൗകര്യം പരിഗണിച്ച് കെ എം ആർ എൽ - ഡി എം ആർ സി എന്നിവയുടെ സംയുക്തയോഗം വിളിച്ചു ചേർക്കുന്നതിനും യോഗത്തിൽ തീരുമാനമായി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക