കൊക്കെയ്‌ന്‍ കേസ്: നടന്‍ ഷൈന്‍ ടോം ചാക്കോ മൂന്നാം പ്രതി

ചൊവ്വ, 3 ഫെബ്രുവരി 2015 (12:40 IST)
കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്ന് യുവനടനെയും മോഡലുകളെയും കൊക്കെയ്നുമായി അറസ്റ്റു ചെയ്ത കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ മൂന്നാം പ്രതി. ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത മോഡല്‍ രേഷ്‌മ രംഗസ്വാമിയാണ് ഒന്നാം പ്രതി. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്കി.
 
ലഹരിമരുന്നിന്റെ ഉറവിടം അറിയാന്‍ സംഭവത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു. 
നാളെ മുതല്‍ 10 ദിവസത്തേക്ക് പ്രതികളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു.
 
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആണ് പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത്. അഞ്ചു പേരും കൊക്കെയ്ന്‍ ഉപയോഗിച്ചതായും ഇവരുടെ പക്കല്‍ നിന്ന് ഏഴു ഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തതായും പൊലീസ് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക