കൈവെട്ട് കേസ്: എഫ് ഐ ആര്‍ സമര്‍പ്പിച്ചു

വെള്ളി, 8 ഏപ്രില്‍ 2011 (17:09 IST)
തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) എഫ് ഐ ആര്‍ സമര്‍പ്പിച്ചു. കേസില്‍ 54 പ്രതികളാണുള്ളതെന്ന് എഫ് ഐ ആര്‍ പറയുന്നു.

പ്രതികളുടെ ഭീകരവാദബന്ധം തെളിഞ്ഞതിനെതുടര്‍ന്ന് മാര്‍ച്ച് ഒന്‍പതിനാണ് എന്‍ ഐ എ കേസ് ഏറ്റെടുത്തത്. മൂവാറ്റുപുഴ പൊലീസ് ആണ് ആദ്യം കേസ് റജിസ്റ്റര്‍ ചെയ്തത്. നേരെത്തെ ഉണ്ടായിരുന്ന പ്രതികള്‍ തന്നെയാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടിലും ഉള്ളത്.

ന്യൂമാന്‍ കോളേജിലെ മലയാളം ചോദ്യപ്പേപ്പറില്‍ വന്ന ചില പരാമര്‍ശങ്ങളാണ് കൈവെട്ടല്‍ സംഭവത്തിലേക്ക് നയിച്ചത്.

വെബ്ദുനിയ വായിക്കുക