കേരള സര്‍വ്വകലാശാലാ വാര്‍ത്തകള്‍

ചൊവ്വ, 23 ഡിസം‌ബര്‍ 2008 (16:11 IST)
ബി.എസ്സി. എം.എല്‍.റ്റി. പരീക്ഷ

കേരള സര്‍വകലാശാല 2009 ജനുവരി 21-ന്‌ തുടങ്ങു രണ്ടാംവര്‍ഷ ബി.എസ്.സി എം.എല്‍.റ്റി റഗുലര്‍ പരീക്ഷയ്ക്ക്‌ പിഴയില്ലാതെ ഡിസംബര്‍ 30 (50 രൂപ പിഴയോടെ ജനുവരി മൂന്ന്‌) വരെ അപേക്ഷിക്കാം. പരീക്ഷാഫീസിനു പുറമേ 200 രൂപ സി.വി. ക്യാമ്പ്‌ ഫീസ്‌ അടയ്ക്കണം.

ബി.ആര്‍ക്ക്‌ പരീക്ഷ

കേരള സര്‍വകലാശാല പത്താം സെമസ്റ്റര്‍ ബി.ആര്‍ക്ക്‌ സപ്ലിമെന്‍ററി പരീക്ഷയ്ക്ക്‌ പിഴയില്ലാതെ ഡിസംബര്‍ 29 (50 രൂപ പിഴയോടെ ഡിസംബര്‍ 31) വരെ അപേക്ഷിക്കാം. ജനുവരി 24-നകം തീസിസ്‌ സമര്‍പ്പിക്കണം.

എല്‍.എല്‍.എം. ഓം റാങ്ക്‌ ഷാലി രമേശിന്‌

കേരള സര്‍വകലാശാല 2008 ആഗസ്റ്റില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഷാലി രമേശ്‌.എ (രജി.നം. 5393) ഓം ക്ലാസ്സോടെ ഓം റാങ്ക്‌ നേടി.

എം.പി.എ. പരീക്ഷാഫലം
കേരള സര്‍വകലാശാല 2008 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.പി.എ (വോക്കല്‍, വീണ, വയലിന്‍, മൃദംഗം, നൃത്തം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ കേന്ദ്രത്തില്‍ മാര്‍ക്ക്‌ ലിസ്റ്റ്‌ ലഭിച്ച്‌ രണ്ടാഴ്ച വരെ ഉത്തരക്കടലാസിന്‍റെ സൂക്ഷ്മ പരിശോധനയ്ക്ക്‌ അപേക്ഷിക്കാം.

വെബ്ദുനിയ വായിക്കുക