കേരളത്തില്‍ യുഎഇ കോണ്‍സുലേറ്റ് വരുന്നു

തിങ്കള്‍, 18 ജൂലൈ 2011 (17:29 IST)
കേരളത്തില്‍ യു എ ഇ കോണ്‍സുലേറ്റ് തുറക്കാന്‍ ധാരണയായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യു എ ഇ അംബാസഡറും തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.

പ്രവാസി മലയാളികളുടെ വര്‍ഷങ്ങളായ ആവശ്യമാണ് ഇതോടെ പൂവണിയുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കോണ്‍സുലേറ്റ് ആരംഭിക്കും. എന്നാല്‍ കോണ്‍സുലേറ്റിന്റെ ആസ്ഥാനം എവിടെയായിരിക്കും എന്ന് പിന്നീട് തീരുമാനിക്കും. പ്രവാസി മലയാളികളുടെ എണ്ണത്തില്‍ മുന്നില്‍ മലപ്പുറം ജില്ല ആയതിനാല്‍ കോണ്‍സുലേറ്റ് അവിടെ തുറക്കണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു.

ഡല്‍ഹിയിലെ എംബസിക്ക് പുറമെ യു എ ഇയ്ക്ക് മുംബൈയില്‍ കോണ്‍സുലേറ്റ് ഉണ്ട്. യു എ ഇയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്താന്‍ അംബാസഡര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ സി ജോസഫ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

വെബ്ദുനിയ വായിക്കുക