ദേശീയഗെയിംസില്‍ കേരളത്തിന് മുപ്പത്തിരണ്ടാം സ്വര്‍ണം. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ അനു രാഘവന്‍ ആണ് സ്വര്‍ണം നേടിയത്. കേരളത്തിന്റെ വി വി ജിഷ ഈ ഇനത്തില്‍ വെങ്കലം നേടി.
നേരത്തെ, ഫെന്‍സിംഗ് സാബറെ വിഭാഗത്തില്‍ കേരളത്തിന്റെ വനിതകള്‍ മുപ്പത്തിയൊന്നാം സ്വര്‍ണം നേടിയിരുന്നു. ഭവാനി ദേവി, നേഹ, ജ്യോത്സന, എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്.
ഇതിനിടെ, പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജോസഫ് എബ്രഹാം ഫൌള്‍ സ്റ്റാര്‍ട്ടില്‍ പുറത്തായത് കേരള ക്യാംപില്‍ നിരാശ പടര്‍ത്തി. ജോസഫ് എബ്രഹാമിന്റെ വിട വാങ്ങല്‍ മത്സരമായിരുന്നു ഇത്.