കേരളം ഡെങ്കിപ്പനിയുടെ പിടിയില്‍; ജനം ഭീതിയില്‍

ശനി, 28 മെയ് 2016 (14:29 IST)
കേരളത്തില്‍ ഡങ്കിപ്പനി പടര്‍ന്നു പിടിക്കുന്നു. കഴിഞ്ഞ ദിവസം ആലപ്പഴുയില്‍ പത്ത് പേരാണ് ഡങ്കിപ്പനിയുടെ ലക്ഷണത്തോടെ ചികിത്സതേടിയത്. ചിങ്ങോലി, വയലാര്‍, മന്നാര്‍, തുടങ്ങിയ മേഖലകളിലുള്ളവരാണ് ചികിത്സ തേടിയത്. കൂടാതെ ഒരാള്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.
 
ഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏതാനും പ്രദേശങ്ങളില്‍ മാത്രമാണ് ജനം ജാഗ്രത കാട്ടുന്നത്. കൂടാതെ വടക്കന്‍ കേരളത്തിലെ കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഡെങ്കിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്. കാഞ്ഞങ്ങാട് നിന്നാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡെങ്കിപ്പനിക്ക് പുറമെ മലേറിയ, എലിപ്പനി തുടങ്ങിയ രോഗങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വയനാട്ടിലും കോഴിക്കോടും ഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
 
ഫ്ലേവി എന്ന വൈറസുകളാണ്‌ ഡങ്കിപ്പനിക്ക്‌ കാരണം. ടൈഗര്‍ കൊതുകുകള്‍ എന്നറിയപ്പെടുന്ന ഈഡിസ് വിഭാഗത്തിലെ പെണ്‍കൊതുകുകളാണ് ഈ വൈറസ് പടര്‍ത്തുന്നത്. സാധാരണ ഡങ്കിപ്പനിയില്‍ തൊലിപ്പുറത്ത്‌ ചുവന്ന തടിപ്പുകള്‍ പ്രത്യക്ഷപ്പെടും. സാധാരണ ഡങ്കിപ്പനി മാരകമല്ലെങ്കിലും രക്‌തസ്രാവമൂണ്ടാക്കുന്ന ഡങ്കി ഹെമിറേജ്‌ പനി മരണത്തില്‍ കലാശിച്ചേക്കാം.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക