കെ സുധാകരന്‍ ഉമ്മന്‍‌ചാണ്ടിയോട് പൊട്ടിത്തെറിച്ചു

ബുധന്‍, 18 ജനുവരി 2012 (18:24 IST)
PRO
PRO
മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്കെതിരെ കെ സുധാകരന്‍ എം പിയുടെ രൂക്ഷ വിമര്‍ശനം. തിരുവനന്തപുരത്ത് നടന്ന കെ പി സി സി ഭാരവാഹി യോഗത്തിലാണ് സുധാകരന്‍ മുഖ്യമന്ത്രിയെ മുഖത്ത് നോക്കി വിമര്‍ശിച്ചത്. സര്‍ക്കാരിന്റെ പൊലീസ് നയം നീതിപൂര്‍വം അല്ലെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി.

കണ്ണൂരില്‍ ഡി വൈ എസ് പിയെ നിയമിക്കുന്നതിന് പകരം മലയാളം അറിയാത്ത എ എസ് പിയെയാണ് നിയമിച്ചത്. കണ്ണൂരിലെ രണ്ട് നേതാക്കള്‍ പറഞ്ഞാല്‍ മാത്രം അനുസരിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഇവര്‍ പറഞ്ഞാലെ പൊലീസ് അനുസരിക്കുകയുള്ളു എന്ന സ്ഥിതിയാണ് ജില്ലയിലിപ്പോള്‍ ഉള്ളതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

സ്ഥലം എം പിയായ തന്നെ കണ്ണൂര്‍ വിമാനത്താവള കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടിലെന്നും അദ്ദേഹം പറഞ്ഞു. ഇതിനൊക്കെ ഉമ്മന്‍‌ചാണ്ടി മറുപടി പറയേണ്ടി വരുമെന്നും സുധാകരന്‍ പറഞ്ഞു. തുടര്‍ന്ന് കെ മുരളീധരന്‍ ഇടപെട്ട് സുധാകരനെ ശാന്തനാക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക