കെ സി വേണുഗോപാലിന് ആലപ്പുഴയില്‍ ചീമുട്ടയേറ്

തിങ്കള്‍, 25 നവം‌ബര്‍ 2013 (11:41 IST)
PRO
കേന്ദ്രമന്ത്രി കെ സി വേണുഗോപാലിന് ആലപ്പുഴയില്‍ ചീമുട്ടയേറ്. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് സിപി‌എം പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുണ്ട്.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും കെ സി വെണുഗോപാലിനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു.

ഇതിനെത്തുടര്‍ന്ന് കെ സി വേണുഗോപാലിനെതിരെയും സിപി‌എം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നത്.

സരിത എസ്നായരുമായി മന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നാരോപിച്ചാണ് പ്രതിഷേധക്കാരെത്തിയത്. മന്ത്രി രാജിവെയ്ക്കണമെന്നാണ് ആവശ്യം.

ആരോപണവിധേയനായ ടൂറിസം മന്ത്രി എ പി അനില്‍കുമാറും രാജിവെയ്ക്കണമെന്നും സിപിഎം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക