കെ എസ് യുവിന്റെ വീര്യം കൂടുമെങ്കില്‍ തന്നെ വിമര്‍ശിക്കട്ടെയെന്ന് തിരുവഞ്ചൂര്‍

വെള്ളി, 8 നവം‌ബര്‍ 2013 (18:06 IST)
PRO
PRO
കെ എസ് യുവിന്റെ വീര്യം കൂടുമെങ്കില്‍ തന്നെ വിമര്‍ശിക്കട്ടെയെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. ആഭ്യന്തര വകുപ്പിനെ വിമര്‍ശിക്കുന്നത്‌ പോരാട്ട വീര്യം നിറയ്‌ക്കുമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ അങ്ങിനെ ചെയ്യട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലത്തു നടക്കുന്ന കെഎസ്‌യു സംസ്‌ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട വിദ്യാഭ്യാസ പ്രമേയത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെതിരേ രൂക്ഷ വിമര്‍ശനം നടന്ന സാഹചര്യത്തിലായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം.

തന്റെ വിദ്യാഭ്യാസ കാലത്ത്‌ എല്ലാ സര്‍വകലാശാലയിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും കെഎസ്‌യു ഉണ്ടായിരുന്നു. അക്കാലത്തേക്ക്‌ പോകാന്‍ ഈ വിമര്‍ശനങ്ങള്‍ സഹായിക്കുമെങ്കില്‍ വിമര്‍ശനം നല്ലതാണെന്ന്‌ തിരുവഞ്ചൂര്‍ പറഞ്ഞു. നേരത്തേ തിരുവഞ്ചൂരിനെതിരേ പ്രമേയം പാസ്സാക്കണം എന്നാവശ്യപ്പെട്ട്‌ കെഎസ്‌യു സംസ്‌ഥാന സമ്മേളനത്തില്‍ ഒരു വിഭാഗം ബഹളമുണ്ടാക്കിയിരുന്നു.

സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച പ്രമേയത്തില്‍ കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളില്‍ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്ത തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെ ശക്‌തമായി വിമര്‍ശിച്ചിരുന്നു. സമ്മേളനത്തില്‍ നിന്നും തിരുവഞ്ചൂരിനെ ഒഴിവാക്കാന്‍ ആദ്യം തന്നെ കെഎസ്‌യു ഉന്നത നേതാക്കള്‍ ശ്രമിക്കുകയും ചെയ്‌തിരുന്നു.

വെബ്ദുനിയ വായിക്കുക